സിപിഐ പൂഞ്ഞാര്‍ മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഈരാറ്റുപേട്ടയില്‍ നടന്നു. കെവി കൈപ്പള്ളി നഗറില്‍ നടന്ന സമ്മേളനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെപി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സികെ ശശിധരന്‍, അസി. സെക്രട്ടറി വികെ സന്തോഷ്‌കുമാര്‍, ആര്‍ സുശീലന്‍, ഒപിഎ സലാം, ബാബു കെ ജോര്‍ജ്ജ്, കെടി പ്രമദ്, ഇ.കെ മുജീബ്, എംജി ശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വെള്ളിയാഴ്ച നടന്ന സാംസ്‌കാരികസമ്മേളനം എ.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
0 Comments