കല്ലറ പെരുന്തുരുത്ത് എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന പൊതുയോഗം എന്‍എസ്എസ് വൈക്കം യൂണിയന്‍ പ്രസിഡണ്ട് എസ് മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് പി വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ കമ്മിറ്റി അംഗം എസ്. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് നായക സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എസ് മധുവിനെ ചടങ്ങില്‍ ആദരിച്ചു. സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണം എന്‍എസ്എസ് വൈക്കം യൂണിയന്‍ സെക്രട്ടറി എം സി ശ്രീകുമാര്‍ നിര്‍വഹിച്ചു. കരയോഗം ഭാരവാഹികളായ കെ. പി രഘുനാഥ്, സതീഷ് കുമാര്‍, എന്‍. കെ.സുരേഷ് കുമാര്‍, എന്‍ കെ സജികുമാര്‍, വനിതാ സമാജം ഭാരവാഹികളായ എം ഗീത, പുഷ്പ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments