കെആര്‍ടിഎ ദ്വിദിന സംസ്ഥാന പഠന ക്യാമ്പ് ഭരണങ്ങാനം ഓശന മൗണ്ടില്‍ ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിംങ് കമ്മിറ്റിയംഗം എ വി റസ്സല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആര്‍ സുനിത അധ്യക്ഷയായി. തൊഴില്‍ സുരക്ഷിതത്വത്തില്‍ സംഘടനകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ അനില്‍കുമാര്‍ ക്ലാസ് നയിച്ചു. ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി, ടി ആര്‍ വേണുഗോപാല്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ്, കെആര്‍ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ വിനോദന്‍, സംസ്ഥാന സെക്രട്ടറിമാരായ എല്‍ദോ പി ജോണ്‍, എസ് കൃഷ്ണകുമാരി, വി സജിന്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ എസ് ബിനുകുമാര്‍, കെ സിന്ദു, ട്രഷറര്‍ ബി ഗിരീശന്‍, നിര്‍വഹക സമിതി അംഗങ്ങളായ ജെസിയമ്മ ആന്റണി, എന്‍ എസ് ധന്യ, എസ് എല്‍ അനീഷ്, എ അരുണ്‍, ശ്രുതീഷ് എം ജോണ്‍ എന്നിവര്‍ സംസാരിച്ചു.
0 Comments