കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ സഹസ്രകലശം സമാപിച്ചു. ദേവചൈതന്യ വര്‍ധനവിനായി നടത്തുന്ന ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍സാന്തി പ്രസാദ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 6.58നും 8.52നും ഇടയിലാണ് അഷ്ടബന്ധ സ്ഥാപനം നടന്നത്. കുംഭേശ കലശാഭിഷേഖം, മഹാ ബ്രഹ്‌മ കലശാഭിഷേകം എന്നിവയും നടന്നു. ശ്രീഭൂത ബലി, അന്നദാനം എന്നിവയും നടന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതിയുടെയും ഊരാഴ്മ ദേവസ്വത്തിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
0 Comments