നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ടാക്‌സി യുടെ പിന്നിലിടിച്ച് റോഡില്‍ തലകീഴായി മറിഞ്ഞു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ എംഎല്‍എ ഓഫീസിനു സമീപമാണ് ശനിയാഴ്ച രാവിലെ പത്തരയോടെ അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുറുമുള്ളൂര്‍ സ്വദേശികളായ 3 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടമുണ്ടായി അരമണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നും ആക്ഷേപമുയരുന്നുണ്ട്.
0 Comments