ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ഓഫീസിന് മുന്‍പില്‍ സിപിഐ പ്രതിഷേധ ധര്‍ണ നടത്തി. നഗരസഭ വീട് അനുവദിച്ച 137 കുടുംബങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക, നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബഹുജനമാര്‍ച്ചും ധര്‍ണയും. പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എംജി ശേഖരന്‍ ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി ഷമ്മാസ് ലത്തീഫ് അധ്യക്ഷനായിരുന്നു. ഇ കെ മുജീബ്, കെ ഐ നൗഷാദ് , കെഎസ് നൗഷാദ്, നൗഫല്‍ഖാന്‍, എംഎ നാസറുദ്ദീന്‍, മുഹമ്മദ് ഹാരിസ്, സക്കീര്‍ ഹുസൈന്‍, ഫാത്തിമ, റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments