കുടിവെള്ളപൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചതോടെ കാല്‍നടയാത്രയും വാഹന ഗതാഗതവും താറുമാറായി. ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷന്‍ മുതല്‍ പാറകണ്ടം വരെയുള്ള ഭാഗത്താണ് റോഡ് വശം കുത്തിപ്പൊളിച്ചത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള കാല്‍നട യാത്രയും ഏറെ ദുരിതപൂര്‍ണമായി മാറി. ടാറിങ് ഇളക്കിമാറ്റി മെറ്റല്‍ വിരിച്ചതോടെ തിരക്കേറിയ സംസ്ഥാനപാതയില്‍ വാഹന യാത്രയും ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ഓടയുടെ സ്ലാബ് തകര്‍ന്നതു മൂലം ഈ ഭാഗത്ത് ഇട റോഡിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. തകര്‍ന്ന സ്ലാബിനു മുകളില്‍ ചുവന്ന തുണി സ്ഥാപിച്ച് അപായ സൂചന നല്കിയിരിക്കുകയാണ് നാട്ടുകാര്‍.
0 Comments