നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ഒന്നിനു പിന്നില്‍ ഒന്നായി 2 ബസുകള്‍ കൂട്ടിയിടിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപം ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന മില്ലേനിയം ബസിനു പുറകില്‍ അമിതവേഗതയിലെത്തിയ ആവേ മരിയ ബസ് ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ബോബി ബസ് ആവേ മരിയ ബസിന്റെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 3 ബസുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിക്ക് സമീപം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
0 Comments