സമൂഹത്തെ നന്‍മയുടെ പാതയിലേക്ക് നയിക്കുന്നത് അദ്ധ്യാപകരാണെന്ന് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തെക്കന്‍ മേഖലാ ക്യാമ്പ് തെള്ളകം ചെതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ റവ ഡോ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മുഖ്യ പ്രഭാഷണം നടത്തി. കെസിടിജി തെക്കന്‍ മേഖലാ പ്രസിഡന്റ് സ്റ്റീഫന്‍സന്‍ എബ്രാഹം അദ്ധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവ തോമസ് പുതിയകുന്നേല്‍ സന്ദേശം നല്‍കി. ഫാദര്‍ ചാള്‍സ് ലയോണ്‍, സി.റ്റി വര്‍ഗീസ്, മാത്യു ജോസഫ്, റ്റോം മാത്യു, കെ.കെ റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശനിയാഴ്ച സമാപന സമ്മേളനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.
0 Comments