ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവവും, കാണിക്ക മണ്ഡപം ഉദ്ഘാടനവും നടന്നു. രാവിലെ ബ്രഹ്‌മകലശാഭിഷേക, പരികലശാഭിഷേകം, നക്ഷത്ര നാമ കലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. പുതിയ കാണിക്ക മണ്ഡപത്തില്‍ വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി വിശുദ്ധാനന്ദജി മഹാരാജ് കാണിക്കമണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍, മലമേല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി വെങ്ങല്ലൂരില്ലത്ത് മോഹന്‍ദാസ് നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു. കാണിക്കമണ്ഡപം നിര്‍മിച്ച് സമര്‍പ്പിച്ച പൊന്നു ഇടയാലില്‍ ആദ്യ കാണിക്കയര്‍പ്പിച്ചു.
0 Comments