ബി.വി.എം ഹോളി ക്രോസ്സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ലോക രക്തദാതാദിനം ആചരിച്ചു. ബി.വി.എം ഹോളി ക്രോസ്സ് കോളേജിന്റെയും മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക രക്തദാതാദിനം ആചരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് മാര്‍ സ്ലീവാ മെഡിസിറ്റി ഡയറക്ടര്‍ ഫാ: ജോസ് കീരാഞ്ചിറ ഉദ്ഘാടനം ചെയ്തു. ബി വി എം ഹോളി ക്രോസ്സ് കോളേജ് എം.എസ്.ഡബ്ല്യൂ വിദ്യാര്‍ഥികളാണ് രക്ത ദാന ക്യാമ്പില്‍ പങ്കെടുത്തത്. ബി.വി.എം ഹോളി ക്രോസ്സ് കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ഡിപ്പാര്‍ട്മെന്റ് മേധാവി സിസ്റ്റര്‍ ഡോ. ബിന്‍സി അറക്കല്‍, അധ്യാപകരായ സജോ ജോയ്, ജിബിന്‍ അലക്സ്, ക്യാംപ് കോര്‍ഡിനേറ്റര്‍ മനു കെ എം എന്നിവര്‍ നേതൃത്വം നല്കി.
0 Comments