ചേര്‍പ്പുങ്കല്‍ പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്ക് ഗതാഗതത്തിന് അനുമതി. പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ച പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ചേര്‍പ്പുങ്കല്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തെ തുടര്‍ന്ന് ജനപ്രതിനിധികളും വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് തുറന്നുകൊടുത്തു. പ്രതിഷേധ പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, ചേര്‍പ്പുങ്കല്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടോം വടാന, സെക്രട്ടറി ഷൈജു കോയിക്കല്‍, സതീഷ് പൈങ്ങനാമഠം, ആല്‍ബിന്‍ കോയിക്കല്‍, ജോസ് കൊല്ലറാത്ത്, ബിനോയ് ചെല്ലംകോട്ട്, തോമസ് പതിപ്ലാക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments