തിരുവാര്‍പ്പില്‍ വലയില്‍ കുടുങ്ങിയ മൂര്‍ഖനെ പിടികൂടി. 14-ാം വാര്‍ഡില്‍ എംഎം ബ്ലോക്കില്‍ വലിയപാടം മുത്തന്‍നട ക്ഷേത്രത്തിനു സമീപമാണ് മൂര്‍ഖന്‍ പാമ്പിനെ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പാമ്പുപിടുത്തത്തില്‍ പരിശീലനം ലഭിച്ച ആയുര്‍വേദ ഡോക്ടര്‍ വിശാല്‍ സോണിയാണ് പാമ്പിനെ പിടികൂടിയത്. പിവിസി പൈപ്പ് സഞ്ചിയിലാക്കിയ മൂര്‍ഖനെ പാറമ്പുഴ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ എത്തിച്ചു നല്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകനായിരുന്ന പി കെ രഞ്ജിവിന്റെയും നാട്ടുകാരുടെയും സഹായവും മൂര്‍ഖനെ പിടിക്കുന്നതില്‍ ലഭിച്ചു.
0 Comments