Breaking...

9/recent/ticker-posts

Header Ads Widget

കുടുക്കയില്‍ സ്വരൂപിച്ച തുക കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നല്കി കുരുന്നുകള്‍



സൈക്കിള്‍ വാങ്ങുന്നതിനായി കുടുക്കയില്‍ സ്വരൂപിച്ച തുക കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നല്കി കുരുന്നുകള്‍ മാതൃകയായി. ഞീഴൂര്‍ വിശ്വഭാരതി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അശ്വിന്‍, ആദര്‍ശ് എന്നിവരാണ് തങ്ങളുടെ സമ്പാദ്യം ചികിത്സാ സഹായമായി നല്കിയത്. ഞീഴൂര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ സുനിലിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് കുട്ടികള്‍ 5000 രൂപ സംഭാവന നല്കിയത്. ഞീഴൂര്‍ കാരക്കാട്ട് കുന്നേല്‍ സതീശന്റെയും അജിതയുടെയും മക്കളാണ് അശ്വിനും ആദര്‍ശും. സഹജീവി സ്‌നേഹം കാണിച്ച് സമൂഹത്തിന് മാതൃകയായ കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിആര്‍ സുഷമയും ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളിയും പറഞ്ഞു.




Post a Comment

0 Comments