സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പിണറായി വിജയന്റെ കോലം കത്തിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പ്രൊഫസര്‍ സതീഷ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി ജോസ്, ഷോജി ഗോപി, വി.സി പ്രിന്‍സ്, ഗോപിനാഥന്‍ നായര്‍, ബേബി തെരുവപ്പുഴ, തോമസുകുട്ടി മുകാല, മനോജ് വള്ളിച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments