സി.പി.ഐ പാലാ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ജനറലാശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജനറലാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കാഷ്വാലിറ്റിയുടെ മുന്‍വശത്തെ റോഡ് സഞ്ചാരയോഗ്യമാക്കുക, കാര്‍ഡിയോളജി വിഭാഗത്തിന്റേയും, കാത്ത് ലാബിന്റേയും പ്രവര്‍ത്തനം പുനരാരംഭിക്കുക, ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. സിബി ജോസഫ് അദ്ധ്യക്ഷനായിരുന്നു. പി.കെ ഷാജകുമാര്‍, അഡ്വ തോമസ് വി.റ്റി, പി.കെ രവികുമാര്‍, കെ.ബി അജേഷ്, പി.എന്‍ പ്രമോദ്, പി.കെ സോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments