Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫും, ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായി എല്‍ഡിഎഫ്



കുടക്കച്ചിറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ജൂണ്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫും, ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട് നേതൃത്വം നല്‍കുന്ന പാനലില്‍ കോണ്‍ഗ്രസ് നേതാവ് ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനായും, ബിജെപി നേതാവ് കണ്‍വീനറായും പ്രവര്‍ത്തിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫും, ബിജെപിയും ഉണ്ടാക്കിയ രഹസ്യ ധാരണ ഇപ്പോള്‍ പരസ്യമായിരിക്കുകയാണെന്നും, ഈ കൂട്ടുകെട്ടിനെ സഹകാരികള്‍ തിരിച്ചറിയണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ(എം) സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി അഡ്വ ജോസ് ടോം, ബാബു കെ ജോര്‍ജ്ജ്, റ്റോബിന്‍ കെ അലക്‌സ്, റ്റി.ആര്‍ വേണുഗോപാല്‍. ജിന്‍സ് ദേവസ്യ, കുഞ്ഞുമോന്‍ മാടപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments