ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ അഴിമതിയും, കെടുകാര്യസ്ഥതയും ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തും. മതിയായ വിപണി മൂല്യം ഇല്ലാത്ത വസ്തു ഈടു വാങ്ങി 40 ലക്ഷത്തോളം രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ബാങ്കിന് പലിശയക്കം 1 കോടിയോളം രൂപ നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തുന്നതെന്ന് സി.പി.എം ഏറ്റുമാനൂര്‍ ലോക്കല്‍ സെക്രട്ടറി റ്റി.വി ബിജോയ് പറഞ്ഞു. ഇതിനിടയില്‍ ബാങ്ക് പ്രസിഡന്റ് വര്‍ക്കി ജോയി പൂവംനില്‍ക്കുന്നതില്‍ ബുധനാഴ്ച രാജി വച്ചിരുന്നു. ഭരണകക്ഷിയായ യു.ഡി.എഫിലെ മുന്‍ ധാരണ പ്രകാരമാണ് പ്രസിഡന്റ് രാജി സമര്‍പ്പിച്ചത്.
0 Comments