കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. വില്ലൂന്നി സ്വദേശി കാഞ്ഞിരക്കോണത്ത് ബേബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8 മണിയോടെ പഴയ ഒപി ടിക്കറ്റ് കൗണ്ടറിനു സമീപo മൃതദേഹം കണ്ടെത്തിയത്. ഗാന്ധിനഗര്‍ പോലീസ് എത്തി അത്യാഹിത വിഭാഗത്തിലേയ്ക് മൃതദേഹം മാറ്റിയിരുന്നു. സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വില്ലൂന്നി സ്വദേശിയാണെന്ന് തിരിച്ചറിയുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് അധികൃതര്‍ മെഡിക്കല്‍ കോളേജില്‍ എത്തി മരിച്ചയാളെ തിരിച്ചറിയുകയായിരുന്നു.
0 Comments