Breaking...

9/recent/ticker-posts

Header Ads Widget

മൃതദേഹം കണ്ടെത്തി



ഈരാറ്റുപേട്ടയില്‍ നിന്നും മീനച്ചിലാറ്റില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം കിടങ്ങൂരില്‍ കണ്ടെത്തി. കിടങ്ങൂര്‍ പാലത്തിന് അടിയിലെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഈരാറ്റുപേട്ട തടിക്കപറമ്പില്‍ നസീബയെയാണ് ജൂണ്‍ 1ന് വൈകിട്ട് മുതല്‍ മീനച്ചിലാറ്റില്‍ കാണാതായത്. സ്‌കൂബ ടീം അടക്കം 3 ദിവസത്തോളം തെരച്ചില്‍ നടത്തിയ ശേഷം തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച  വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കിടങ്ങൂരില്‍ കണ്ടെത്തിയത്. കിടങ്ങൂര്‍ പോലീസും ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ നന്‍മക്കൂട്ടം പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.




Post a Comment

0 Comments