എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ഉച്ചഭക്ഷണ വിതരണം 6-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ജൂണ്‍ 18ന് വാര്‍ഷിക ആഘോഷം പുന്നത്തുറ വെസ്റ്റ് എന്‍.എസ്.എസ് ഹാളില്‍ നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കോളേജിലെ നെഫ്രോളജിസ്റ്റ് ഡോ ജയകുമാറിനെ മോന്‍സ് ജോസഫ് എം.എല്‍.എ ആദരിക്കും. 151 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. സിനിമാതാരം നീനാ കുറുപ്പ് വിശിഷ്ടാഥിതിയായി പങ്കെടുക്കുമെന്ന് ട്രസ്്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍, സാവിയോ മാത്യു, മജീഷ് കൊച്ചുമലയില്‍, ആന്‍സണ്‍, മാണി ടി.എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments