ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയിലെ ശ്രീമൂലം നേച്ചര്‍ ക്ലബ്ബിന്റെയും ഏറ്റുമാനൂര്‍ ഗവ ഗേള്‍സ് ഹൈസ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 11ന് സ്‌കൂള്‍ അങ്കണത്തില്‍ സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി .എന്‍ വാസവന്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം ജി ശശിധരന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം ക്ലമന്റ് ,സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ടി.ജി വിജയകുമാര്‍ ,ലൈബ്രറി സെക്രട്ടറി അഡ്വ.പി.രാജീവ് ചിറയില്‍, ലൈബ്രറി പല്ലവി മ്യൂസിക് ക്ലബ് കണ്‍വീനര്‍ പി.കെ രാജന്‍ ,പി.കെ മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരെ ചടങ്ങിലാദരിക്കും. കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും മന്ത്രി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയില്‍, വി.എന്‍ ശ്രീകുമാര്‍ വാലയില്‍, പി.ടി.എ പ്രസിഡണ്ട് ജിന്‍സി ജോസഫ് ,അമ്പിളി എസ് എന്നിവര്‍ പങ്കെടുത്തു.
0 Comments