പനയ്ക്കപ്പാലം വിവേകാനന്ദ വിദ്യാലയനേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. മീനച്ചില്‍ നദീസംരക്ഷണ സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ഡോ.എസ്. രാമചന്ദ്രന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിച്ചു. മീനച്ചിലാറിനെക്കുറിച്ചും നദീസംരക്ഷണത്തെക്കുറിച്ചും നദീതീരത്തെ സംരക്ഷിക്കുന്ന വിവിധങ്ങളായ സസ്യജാലങ്ങളും ആറ്റുവഞ്ചി തുടങ്ങിയ വൃക്ഷങ്ങളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ മായാ ജയരാജ്, അധ്യാപികമാര്‍, വിദ്യാലയ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments