ഏറ്റുമാനൂര്‍ തവളക്കുഴി ജംഗ്ഷന് സമീപം നിര്‍മാണത്തിലിരിക്കുന്ന ബൈപ്പാസ് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. വള്ളിക്കാട് റോഡിനോട് ചേര്‍ന്ന് കലുങ്കിന് സമീപത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. അമിതഭാരം കയറ്റിയെത്തുന്ന ടോറസുകള്‍ ഇവിടെ തിരിയുന്നതാണ് സംരക്ഷണഭിത്തി തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുനര്‍ നിര്‍മാണം ആരംഭിച്ചു.
0 Comments