ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും, മറ്റൊരു കാറിലും ഇടിച്ചു കയറി. എം.സി റോഡില്‍ ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്ക് സമീപം ഉച്ചക്ക് രണ്ടരയോടെയാരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലിടിക്കുകയും, ഈ കാര്‍ മുന്നോട്ടു നീങ്ങി, മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ബൈക്കിലിടിക്കുകയുമായിരുന്നു. കാറോടിച്ചിരുന്ന വയോധികന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments