ഏറ്റുമാനൂര്‍ നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍മാരെ അവഗണിക്കുന്നതായി പരാതി. 27-ാം വാര്‍ഡ് കൗണ്‍സിലറായ ശോഭനാകുമാരിയെ വാര്‍ഡില്‍ നടന്ന പ്രവേശനോത്സവം അടക്കമുള്ള പല പരിപാടികളിലും പങ്കെടുപ്പിച്ചില്ല എന്നാണ് പരാതിയുയര്‍ന്നത്. പേരൂര്‍ സൗത്ത് ഗവണ്‍മെന്റ് എല്‍.പി.എസിലെ പ്രവേശനോത്സവ നോട്ടീസില്‍ പേര് ചേര്‍ക്കാത്തതില്‍ ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ശോഭനാകുമാരി പ്രതിഷേധിച്ചു. ശോഭനാകുമാരിയെ അനുകൂലിച്ച് സംസാരിച്ച ബിജെപി കൗണ്‍സിലര്‍ ഉഷാ സുരേഷിനെ എതിര്‍ത്ത് സി.പി.എം അംഗങ്ങള്‍ രംഗത്ത് വന്നതോടെ കൗണ്‍സില്‍ യോഗം സംഘര്‍ഷഭരിതമായി. ശോഭനാകുമാരിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി മുന്നോട്ടുവരുമെന്ന് കൗണ്‍സിലര്‍ ഉഷാ സുരേഷ് പറഞ്ഞു.
0 Comments