ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലെ കാട് വെട്ടിത്തെളിക്കാന്‍ നടപടികളാരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പരിസരം ശുചീകരിക്കുന്നത്. സ്‌കൂളും, പരിസരവും, കാടുകയറി, ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയത് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ആശങ്കയിലാഴ്ത്തിയിരുന്നു. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഡോ എസ് ബീന, ബീനാ ഷാജി, നഗരസഭാംഗം പി.എസ് വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
0 Comments