ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ട്രെയിനീസ് കൗണ്‍സിലിന്റേയും, ആര്‍ട്‌സ് ക്ലബ്ബിന്റേയും ഉദ്ഘാടനം നടന്നു. കൗണ്‍സില്‍ ഉദ്ഘാടനം അഡ്വ കെ സുരേഷ് കുറുപ്പ് എക്‌സ് എം.എല്‍.എ നിര്‍വ്വഹിച്ചു. ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം തിരക്കഥാകൃത്ത് സുധാംശു നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ചെയര്‍മാന്‍ വിഷ്ണു റ്റി വടാത്ത് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ കെ സന്തോഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജയദിന്‍ ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് എസ് സജിമോന്‍, ഷൈനി റെജി, ഇ.കെ ഹാഷിം, വി.എം ശ്രീകുമാര്‍, അലക്‌സ് പാപ്പച്ചന്‍, മൂഹമ്മദ് അഫ്‌സല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments