ഏറ്റുമാനൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പുനര്‍ നിര്‍ണയം നടത്തുന്നു. എം.സി റോഡിന് സമീപം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 21 ന് താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ അതിര്‍ത്തി പുനര്‍ നിര്‍ണയം നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2021ല്‍ സര്‍വ്വേ നടത്തിയിരുന്നുവെങ്കിലും ഇതേക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും സര്‍വ്വേ നടത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷയായിരുന്നു.
0 Comments