ഏറ്റുമാനൂര്‍ ശ്രീ മാരിയമ്മന്‍ കോവിലില്‍ ഏകാഹ നാരായണീയ പാരായണം നടത്തി. അഖില ഭാരതീയ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് നാരായണീയ ആചാര്യന്‍ ഹരിദാസ് ജി യുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി നാരായണീയ പാരായണം നടത്തിയത്. ആചാര്യ ഭുവനേശ്വരിയമ്മയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. പ്രൊഫസര്‍ ടി പദ്മകുമാരി പ്രഭാഷണം നടത്തി. ആചാര്യ അജിതകുമാരി, പി പ്രമോദ്കുമാര്‍, പി വിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments