ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മങ്കരക്കലുങ്കില്‍ താമസക്കാരനായ തോമസാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ദേവസ്വം ജീവനക്കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഏഴരപ്പൊന്നാനയടക്കം അമൂല്യ നിധികളും, ചരിത്രപ്രാധാന്യമുള്ള ശേഖരങ്ങളുമുള്ള ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. യൂ ട്യൂബ് ചാനലിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ക്യാമറയ്ക്ക് പോലും നിയന്ത്രണങ്ങളുള്ള ക്ഷേത്രത്തില്‍ നിയന്ത്രണം ലംഘിച്ച് ഡ്രോണ്‍ പറത്തിയതില്‍ ക്ഷേത്രോപദേശകസമിതി പ്രതിഷേധിച്ചു.
0 Comments