ഏറ്റുമാനൂര്‍ പടിഞ്ഞാറേനട കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പ്‌ലൈനുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. അമ്മന്‍കോവില്‍-കണ്ണാറമുകള്‍ റോഡില്‍ വിവിധ ഭാഗങ്ങളിലായാണ് പൈപ്പുകള്‍ തകര്‍ക്കപ്പെട്ടത്. ഇതോടെ പ്രദേശത്തെ ജലവിതരണം മുടങ്ങി. കുടിവള്ള വിതരണ സമിതിയുടെ ഭാരവാഹികളും, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷും സ്ഥലത്തെത്തി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുടിവെള്ള സമിതി സെക്രട്ടറി നടരാജന്‍ ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
0 Comments