ഏറ്റുമാനൂര്‍ നഗരസഭ മല്‍സ്യമാര്‍ക്കറ്റിലെ 9 മല്‍സ്യവില്പന സ്റ്റാളുകള്‍ നഗരസഭ അടച്ചുപൂട്ടി. ഒരു വര്‍ഷത്തിലേറെയായി വാടക നല്കാത്തതിനെ തുടര്‍ന്നാണ് നടപടി. വ്യാപാരികള്‍ നഗരസഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വാടക ഗഡുക്കളായി സ്വീകരിക്കാനും ആദ്യഗഡു നല്കിയതിനു ശേഷം സ്റ്റാളുകള്‍ തുറക്കാനും ധാരണയായി. ചൊവ്വാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്ജ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ ബീന ഷാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 Comments