അരുവിത്തുറ സെന്റ് ജോര്‍ജ്ജസ് കോളേജ് ഫുഡ് സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കും പാചക തൊഴിലാളികള്‍ക്കുമായി ഭക്ഷ്യസുരക്ഷാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. പൂഞ്ഞാര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സന്തോഷ്‌കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിബി ജോസഫ് അധ്യക്ഷനായിരുന്നു. ഫാ ജോര്‍ജ്ജ് പുല്ലുകാലായില്‍, വൈസ് പ്രിന്‍സിപ്പല്‍ ജിലു ആനി ജോണ്‍, മിനി മൈക്കിള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിജോയി വി ജോര്‍ജ്ജ്, സെക്രട്ടറി ബിബിന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മീനച്ചില്‍ താലൂക്കിലെ പാചക തൊഴിലാളികള്‍ക്കാണ് പരിശീലനം നല്കിയത്. നിമ്മി അഗസ്റ്റിന്‍, ഡോ ടിവി ശങ്കര്‍ തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്കി.
0 Comments