വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എസ് ടി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ജി എസ് ടി വകുപ്പിന്റെ അന്യായമായ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ടെസ്റ്റ് പര്‍ച്ചേസിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്നത് നിര്‍ത്തലാക്കുക. ചെറിയ പിഴവുകളുടെ പേരില്‍ ഭീമമായ തുക പിഴ അടയ്പ്പിക്കുന്ന ജി എസ് ടി വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക, മുന്‍വര്‍ഷങ്ങളിലെ സാങ്കേതിക പിഴവുകളുടെ പേരില്‍ വന്നിട്ടുള്ള ലേറ്റ് ഫീ പെനാല്‍റ്റി ഫീ എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം .തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നാഗമ്പടത്തെ ജിഎസ്ടി ഓഫീസിനു മുന്നില്‍ സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ അബ്ദുള്‍ സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് , ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോണ്‍ , ഭാരവാഹികളായ എം കെ സുഗതന്‍ ,അന്നമ്മ രാജു , എം കെ ജയകുമാര്‍ , പത്മ സദാശിവന്‍., പി ആര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments