രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കിടങ്ങൂരില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി . ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സന്തോഷ് കുമാര്‍ , ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ശശിധരന്‍ നായര്‍ , ജോയിന്റ് സെക്രട്ടറി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments