ഗായകരെ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ ഗായകരുടെ കൂട്ടായ്മയായ സിംഗിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍. കോട്ടയം ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പോളിസിയുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അനില്‍ ശ്രീരംഗം അധ്യക്ഷത വഹിച്ചു. അസി.കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഗാന രചയിതാവ് രാജീവ് ആലുങ്കല്‍, സംഘടന രക്ഷാധികാരി വൈക്കം വിജയലക്ഷ്മി, വി. വിജയകുമാര്‍, രാജീവ് ജെ, സംഘടന ഭാരവാഹികളായ കെ.ജി പീറ്റര്‍, സ്മിത ബിജു, ഹരിശ്രീ ശ്രീകുമാര്‍ , അനുരൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments