ഐപ്‌സോ സംസ്ഥാന കമ്മിറ്റിയുടേയും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണത്തിന്റെ ഉത്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. യൂണിവേഴ്സിറ്റി കവാടത്തില്‍ നടന്ന ചടത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.സാബുതോമസ് അദ്ധ്യക്ഷത വഹിച്ചു. ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.വി.ബി.ബിനു ആമുഖ പ്രഭാഷണം നടത്തി. പരിസ്ഥിതി ദിന സന്ദേശത്തോടൊപ്പം ഫല വൃക്ഷ തൈകളുടെ നടീലും മന്ത്രി നിര്‍വഹിച്ചു. ഐപ്‌സോ ജില്ലാ പ്രസീഡിയം അംഗം ഡോ.എ.ജോസ് സ്വാഗതം ആശംസിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍, യൂണിവേഴ്‌സിറ്റി രെജിസ്ട്രാര്‍, സോഷ്യല്‍ ഫോറസ്റ്ററി ഡി.എഫ്.ഒ., ഐപ്‌സോ നേതാക്കളായ ബൈജു വയലത്ത്, കെ.ആര്‍.ശ്രീനിവാസന്‍, അനിയന്‍ മാത്യു, എം.എന്‍.സത്യവാന്‍, ജസ്റ്റിന്‍ നടരാജന്‍, എന്‍.ഡി.തോമസ്, ടി.സി.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments