ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പ്ലാവിന്‍ തൈ വിതരണം നടത്തും. ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ബഡ് പ്ലാവിന്‍തൈകള്‍ നല്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍, ലയണ്‍സ് ക്ലബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സഹകരണബാങ്കുകള്‍, തദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് 2 ലക്ഷം രൂപയുടെ പ്ലാവിന്‍തൈകള്‍ വിതരണം ചെയ്യുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികല്‍ക്ക് പ്രായോഗിക കൃഷിയിലേയ്ക്കും കൃഷി ശാസ്ത്രത്തിലേയ്ക്കുമുള്ള ആഭിമുഖ്യം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിജെ ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. ബെന്നി മൈലാടൂര്‍, അഡ്വ സന്തോഷ് മണര്‍കാട്, വിഎം അബ്ദുള്ളാഖാന്‍, കെകെ രാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments