Breaking...

9/recent/ticker-posts

Header Ads Widget

കേരള ഇലക്ട്രിക് സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് വയര്‍മെന്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം



കേരള ഇലക്ട്രിക് സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് വയര്‍മെന്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ജൂണ്‍ 5ന് പാലാ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിജു സികെ അധ്യക്ഷനായിരിക്കും. സാമൂഹിക പ്രവര്‍ത്തകന്‍ സന്തോഷ് മരിയസദനത്തെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പൊന്നാടയണിയിച്ച് ആദരിക്കും. സംസ്ഥാന പ്രസിഡന്റ് മോഹന്‍ദാസ് ഉണ്ണിമഠം മുഖ്യാതിഥിയായിരിക്കും. സമ്മളനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ യൂണിറ്റുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും 2 സര്‍ക്കാര്‍ സ്‌കൂളുകളില്‍പഠനോപകരണ വിതരണവും ചികിത്സാ സഹായവിതരണവും നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ ഷൈജു കോയിക്കല്‍ ജനറല്‍ കണ്‍വീനര്‍ ബിജു മാത്യൂസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments