ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോണ്‍സന്‍ പുളിക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ്, ഡി.എം.ഒ ഡോ. എന്‍ പ്രിയ, ഡോ അജയ് മോഹന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു ദിവസം 2 ഷിഫ്റ്റുകളിലായി 16 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്. 1 കോടി 40 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
0 Comments