കടുത്തുരുത്തി ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജൂണ്‍ 20ന് നടക്കും.കടുത്തുരുത്തി കണിവേലില്‍ ബില്‍ഡിംഗ്‌സില്‍ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. സര്‍വ്വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ ബേബി മുല്ലക്കര അദ്ധ്യക്ഷനായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പഞ്ചായത്തംഗം ജിന്‍സി എലിസബത്ത്, ഇ.കെ ലൂക്ക്, എം സന്ദീപ്, തുടങ്ങിയവര്‍ പ്രസംഗിക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികളായ എം.യു ബേബി, ജോസ് ജോണ്‍ കണിവേലില്‍, സി.എം സക്കറിയ, ജോസ് മാത്യു, എം.സി ശ്രീകുമാര്‍, ബിജുമോന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments