ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് ഏറ്റുമാനൂരില്‍ പരിസ്ഥിതി ദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടക്കും. ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടക്കുന്ന പരിസ്ഥിതി ദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഫലവൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം പി നിര്‍വഹിക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെയും ജൈവ പഞ്ചായത്തുകളെയും കൃഷി ഉദ്യോഗസ്ഥരെയും ആദരിക്കും. നമ്മുടെ കൃഷി. നമ്മുടെ ആരോഗ്യം എന്ന വിഷയത്തില്‍ സെമിനാറും നടത്തും. പദ്ധതിയുടെ നടത്തിപ്പിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആലോചനായോഗം ചേര്‍ന്നു. ഏറ്റുമാനൂര്‍ കൃഷിഭവന്‍ ഹാളില്‍ നടന്ന ആലോചനായോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് കോട്ടൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീതാ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments