കിടങ്ങൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച പുലര്‍ച്ചെയാണ് നാല് വീടുകളില്‍ മോഷണം നടന്നത്. പള്ളിയേമ്പില്‍ ജോബിയുടെ വീട്ടില്‍ നിന്നും 7 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. സമീപത്തുള്ള വീട്ടിലെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടുകാര്‍ ഉറക്കമുണര്‍ന്നതോടെ മോഷ്ടാവ് ഓടിരക്ഷപെടുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനകളില്‍ നിന്നും ലഭിച്ച സൂചനകളുമായി പോലീസ് അന്വേഷണം നടത്തിവരികയാണ്. സമാനകേസുകളിലെ പ്രതികളെ കുറിച്ചും പോലീസ് അന്വേഷിച്ച് വരുന്നു.
0 Comments