കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 56-മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വനിതാ സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടയം സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന പ്രസിഡണ്ട് എം എ നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി കണ്‍വീനര്‍ എ എസ് സുമ വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ എസ് ആര്‍ മോഹനചന്ദ്രന്‍ , ഡോ ജോയ് ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് അവതരണം, പൊതുചര്‍ച്ച, പ്രതികരണം എന്നിവയും സെമിനാറിന്റെ ഭാഗമായി നടന്നു.
0 Comments