Breaking...

9/recent/ticker-posts

Header Ads Widget

കോഡര്‍ ഡോജോ പഠന-പരിശീലന പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു



കിടങ്ങൂര്‍ പി.കെ.വി ലൈബ്രറിയിലെ കോഡര്‍ ഡോജോ പഠന പരിശീലന പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു. ലണ്ടനിലെ റെഡ് ബ്രിഡ്ജ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള കോഡര്‍ ഡോജോ പരിശീലന കേന്ദ്രം ഇന്ത്യയില്‍ 2 ലൈബ്രറിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. റാസ്പറി പൈ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് പരിശീലന പരിപാടി നടക്കുന്നത്.പരീശീലന പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ റാസ്പറി ഫൗണ്ടേഷന്‍ ഭാരവാഹികള്‍  കിടങ്ങൂര്‍ പി.കെ.വി ലൈബ്രറി സന്ദര്‍ശിച്ചു. ഫൗണ്ടേഷന്‍ ഡയറക്ടര്‍ അനോജ്, പ്രോഗ്രാം മാനേജര്‍ ദിവ്യ, എന്നിവരും നോഡല്‍ ഓഫീസര്‍ സെബിന്‍ സണ്ണിയുമാണ് ലൈബ്രറിയിലെ കമ്പ്യൂട്ടര്‍ ലാബ് സന്ദര്‍ശിച്ചത്. ലൈബ്രറി രക്ഷാധികാരി എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍ ലൈബ്രറിയിലെ കോഡര്‍ ഡോജോ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പുതിയ പ്രോഗ്രാമുകളും, ഗെയിമുകള്‍, റോബോട്ടുകള്‍ തുടങ്ങിയവയുടെ രൂപകല്‍പ്പനയും, പുതിയവ കണ്ടെത്തുന്നതിനുള്ള പരിശീലനവും, കുട്ടികള്‍ക്ക് നല്‍കുന്ന കോഡര്‍ ഡോജോ വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമിടുന്നത്.




Post a Comment

0 Comments