കിടങ്ങൂര്‍ ശ്രീ സൂബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കൂത്തമ്പലത്തില്‍ ബ്രഹ്‌മചാരികൂത്ത് നടന്നു. പ്രദോഷ ദിനമായ ഞായറാഴ്ച രാവിലെ പൈങ്കുളം നാരായണ ചാക്യാരാണ് സവിശേഷതകളേറെയുള്ള ബ്രഹ്‌മചാരികൂത്ത് അവതരിപ്പിച്ചത്. സാധാരണയായി ക്ഷേത്രത്തിലെ കൊടിയേറ്റിനും, കൊടിയിറക്കിനുമാണ് ബ്രഹ്‌മചാരികൂത്ത് അവതരിപ്പിക്കാറുള്ളത്. ഞായറാഴ്ച ബ്രഹ്‌മചാരികൂത്ത് പ്രത്യേക വഴിപാടായി നടത്തിയത് പാലക്കാട് നൂറണി ഗ്രാമത്തില്‍ നിന്നുമെത്തിയ ഡോ അരുണും, ഭാര്യ ലക്ഷ്മിയുമാണ്. ലക്ഷ്മിയുടെ മാതാവ് കിടങ്ങൂര്‍ സ്വദേശിനിയാണ്. 10 വര്‍ഷത്തിലേറെയായി കുട്ടികളുണ്ടാകാതിരുന്ന ദമ്പതികള്‍ പലവിധ ചികിത്സകള്‍ ഫലപ്രദമാകാതിരുന്നപ്പോഴാണ് കിടങ്ങൂര്‍ ക്ഷേത്രത്തില്‍ ബ്രഹ്‌മചാരികൂത്ത് വഴിപാടായി നിശ്ചയിച്ചത്. പ്രാര്‍ത്ഥനയുടെ ഫലമായി തങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെ ലഭിച്ചതായി ദമ്പതികള്‍ പറഞ്ഞു. ഇരട്ടക്കുട്ടികള്‍ക്കൊപ്പമാണ് ദമ്പതികള്‍ വഴിപാട് നടത്താനെത്തിയത്. ബാലസുബ്രഹ്‌മണ്യ സ്വാമിയുടേയും, കൂത്തമ്പലത്തിലമ്മയുടേയും അനുഗ്രഹമാണ് തങ്ങളുടെ സന്താനലബ്ധിക്ക് കാരണമെന്നും ദമ്പതികള്‍ പറഞ്ഞു.
0 Comments