പൊതു വിദ്യാലയങ്ങളിലെ സ്‌പെഷ്യല്‍ അദ്ധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തി. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക, തുല്യ ജോലിക്ക് തുല്യമായ വേതനം നല്‍കുക, ശമ്പളം പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കോട്ടയം ഡി.ഡി.ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസ്സിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ ബൈജു, റോബിത, നീതു, അജിതാമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments