കേരള പ്രദേശ് സ്‌കൂള്‍ ടീച്ചഴ്‌സ് അസോസിയേഷന്‍ കുറവിലങ്ങാട് സബ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ കുറവിലങ്ങാട് ബോയ്‌സ് എല്‍പി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.ജെ സജിമോന്‍, സബ് ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണന്‍, എന്‍ഡി ജോസഫ്, ഷിനു ആന്റണി, ബിജു ജെ തോമസ്, ജോളിമോള്‍ തോമസ്, എലിസബത്ത് മാനുവല്‍, ജോബ് പി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments