കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടര്‍ക്കും, ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. മുണ്ടക്കയത്തു നിന്നും കൊന്നക്കാട്ടിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ക്കാണ് രാമപുരം മരങ്ങാട്ടില്‍ വച്ച് മര്‍ദ്ദനമേറ്റത്. കണ്ടക്ടറായ എറണാകുളം പള്ളുരുത്തി സ്വദേശി ബാദുഷ, ഡ്രൈവര്‍ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ ബാബു തോമസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതികളായ തിരുമാറാടി കൂടത്തിനാല്‍ സാന്റോ, രാമപുരം അര്‍ത്തിയില്‍ അമല്‍ എന്നിവരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ആക്രമണം നടന്നത്.
0 Comments